അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 130 ആയി. 177ഓളം പേരെ രക്ഷപെടുത്തി.സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിലധികം പേരാണ് അപകടസമയം പാലത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. 100ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്നലെ രാത്രിയോടെ തന്നെ മോർബിയിലെത്തിയിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം മോർബിയിൽ എത്തിയത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി അടിയന്തര സഹായമായി രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തി തുറന്നു നൽകിയ പാലമാണിത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. അതേസമയം പാലം തുറന്ന് കൊടുത്തത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണെന്നാണ് വിവരം. മുനിസിപ്പിൽ കോർപ്പറേഷനിൽ നിന്ന് പാലം തുറന്ന് കൊടുക്കുന്നതിന് അനുമതി നൽകിയിരുന്നില്ല. പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
















Comments