ന്യൂഡൽഹി : ഇന്ത്യയുടെ ഉരക്ക് മനുഷ്യൻ എന്ന് അറിയപ്പെടുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 146-ാം ജന്മദിനം വിവിധ പരിപാടികളോടെ രാജ്യം ഇന്ന് ആഘോഷിക്കുന്നു. ഏകതാ ദിവസ് പരിപാടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയുടെ ജന്മദിനം വിവിധ പരിപാടികളോടെയാണ് കേന്ദ്രസർക്കാർ ആഘോഷിക്കുന്നത്. 1875 ഒക്ടോബർ 31നാണ് പട്ടേൽ ജനിച്ചത്.
ഗുജറാത്തിലെ ഏകതാ പ്രതിമയിൽ വിവിധ പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തും തുടർന്നും സർദാർ പട്ടേൽ ഇന്ത്യയുടെ അഖണ്ഡതയ്‌ക്കായി നടത്തിയ പരിശ്രമങ്ങളെ ജനങ്ങളിലേയ്‌ക്ക് എത്തിക്കാൻ ലേസർ ഷോയടക്കമാണ് അഹമ്മദാബാദിൽ നടക്കുന്നത്. ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിലും വിവിധ കേന്ദ്രസർക്കാർ ഓഫീസുകളിലും പട്ടേൽ അനുസ്മരണ പ്രഭാഷണം നടക്കും.
2014ലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം സർദാർ പട്ടേൽ ജയന്തിയെ ഏകതാ ദിവസമായി പ്രഖ്യാപിച്ചത്. നിരവധി നാട്ടുരാജ്യങ്ങളെ ഇന്ത്യയുടെ ഭരണസംവിധാനത്തിന് കീഴിൽ ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്താനും കൂട്ടിച്ചേർക്കാനും സർദാർ പട്ടേൽ നടത്തിയ അക്ഷീണ പരിശ്രമം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് അഹമ്മദാബാദിൽ പട്ടേലിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത്.
















Comments