ന്യൂഡൽഹി : സർദാർ വല്ലഭഭായ് പട്ടേൽ തന്റെ ദീർഘവീക്ഷണത്തോടെ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . സർദാർ വല്ലഭഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് നടത്തുന്ന ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിട്ടും അതിനെതിരെ പൊരുതിയാണ് അദ്ദേഹം സ്വപ്‌നം സാക്ഷാത്കരിച്ചത്. വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ശക്തവും സമ്പന്നവുമായ രാജ്യമാക്കി സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കും. ഒപ്പം അതിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേൽ തന്റെ രാഷ്‌ട്രീയ വിവേകത്തിലൂടെ ജുനഗർ, ജമ്മു കശ്മീർ, ഹൈദരാബാദ് എന്നിവയെ ഇന്ത്യൻ യൂണിയന്റെ കീഴിലാക്കിയതെങ്ങനെയെന്ന് ജനങ്ങൾ കണ്ടതാണെന്നും അമിത് ഷാ വ്യക്തമാക്കി. ഒപ്പം ഗുജറാത്തിൽ പാലം തകർന്ന് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.ഇന്നലെ ഗുജറാത്തിൽ നടന്ന സംഭവത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിർഭാഗ്യകരമായ സംഭവത്തിൽ മരിച്ച എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തുന്നു എന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ.
















Comments