ന്യൂഡൽഹി ; രാഷ്‌ട്രീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കെവാഡിയയിൽ എത്തിയാണ് പ്രധാനമന്ത്രി ആദരവർപ്പിച്ചത്. തുടർന്ന് നടന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കുടുംബമോ സമൂഹമോ രാജ്യമോ ആകട്ടെ, എല്ലാത്തിലും ഐക്യം അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. സർദാർ പട്ടേലിന്റെ നിശ്ചയദാർഢ്യത്തിൽ നിന്ന് രാജ്യം മുഴുവൻ ഇപ്പോൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ വേണ്ടി നടത്തിയ സമരത്തിന് സർദാർ പട്ടേലിനെപ്പോലുള്ള നേതാക്കൾ നേതൃത്വം നൽകിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. അന്ന് 550-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു . നമ്മുടെ നാട്ടുരാജ്യങ്ങൾ അമ്മ ഭാരതത്തോട് ആഴത്തിലുള്ള വിശ്വാസവും ത്യാഗബോധവും കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. അസാധ്യമായ ഈ ദൗത്യം പൂർത്തിയാക്കിയത് സർദാർ പട്ടേലാണെന്നും പ്രധാനമന്ത്രി അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേലിന്റെ ജയന്തിയും ഏകതാ ദിനവും നമുക്ക് കലണ്ടറിലെ കേവലം തീയതികളല്ല, ഇന്ത്യയുടെ സാംസ്‌കാരിക ശക്തിയുടെ മഹത്തായ ആഘോഷങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഐക്യം എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായിരുന്നു. ഐക്യമാണ് നമ്മുടെ പ്രത്യേകതയെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ദുഃഖങ്ങളിലും ആഘോഷങ്ങളിലും സന്തോഷങ്ങളിലും ബുദ്ധിമുട്ടുകളിലും നാം ഐക്യത്തോടെ നിൽക്കുന്നു.
നമ്മുടെ ഈ ഐക്യം, നൂറ്റാണ്ടുകളായി അധിനിവേശക്കാരുടെ മുന്നിൽ ഒരു മുള്ളായി നിൽക്കുകയാണ്. അവർ വിഭജനത്തിന്റെ വിഷവിത്തുക്കൾ വിതച്ചെങ്കിലും ഐക്യത്തിന്റെ അമൃത് കൊണ്ട് നാമതിനെ പരാജയപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments