മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം പരീക്ഷിക്കാൻ തയ്യാറാണ് നാം. സൗന്ദര്യസംരക്ഷണത്തിനായി ഇങ്ങനെ പണം ചെലവാക്കി മടുത്തോ? വീട്ടിലൊന്ന് കണ്ണോടിച്ചാൽ സൗന്ദര്യ സംരക്ഷണത്തിനാവശ്യമായ വസ്തുക്കൾ നമുക്ക് ലഭിക്കും. ഉരുളക്കിഴങ്ങും തക്കാളിയുമുണ്ടെങ്കിൽ അത്യുഗ്രൻ ഫേസ് പാക്ക് തയ്യാറാക്കാം
ഫേസ്പാക്ക്
ഉരുളക്കിഴങ്ങ്,തക്കാളി എന്നിവ അരമുറി വീതം എടുത്ത് നന്നായി ഗ്രേറ്റ് ചെയ്ത് മിക്‌സിയിൽ അരക്കുക. ശേഷം അരിപ്പയുടെ സഹോയത്തോടെ നീര് വേർതിരിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം നാരങ്ങനീര്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി,കടലപ്പൊടി എന്നിവ ചേർത്ത് കുഴമ്പു രൂപത്തിലാക്കുക.
മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളഞ്ഞ് പഞ്ഞി പാലിൽ മുഖത്തി മുഖത്ത് മസാജ് ചെയ്യുക. 3 ദിവസത്തിലൊരിക്കൽ ഇത് ചെയ്താൽ ചർമ്മം മൃദുലവും തിളക്കമുള്ളതാവുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
















Comments