കോഴിക്കോട് : ഭക്ഷണം കഴിക്കാൻ കൊണ്ടുപോയ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ബൈക്ക് മോഷണക്കേസിലെ പ്രതി കല്ലായ് മഞ്ഞളപറമ്പിൽ ഹൗസിൽ മുഹമ്മദ് റിയാസ് (23) ആണ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
ഹോട്ടലിന് അടുത്തുവെച്ച് ഭക്ഷണം കഴിക്കാൻ കൈയ്യിലെ വിലങ്ങ് അഴിച്ചുമാറ്റിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബൈക്ക് മോഷണക്കേസിൽ കുപ്രസിദ്ധ പ്രതിയാണ് മുഹമ്മദ് റിയാസ്. ഇയാളെ ഞായറാഴ്ച മാങ്കാവ് പെട്രോൾ പമ്പിനടുത്തുവെച്ച് ബൈക്കടക്കം പോലീസ് പിടികൂടിയിരുന്നു.
Comments