മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വീണ്ടും തകർത്തെറിഞ്ഞ് പോലീസ്. കോഴിക്കോട് സ്വദേശിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് പയ്യോളി സ്വദേശി റസാഖിനെയാണ് സ്വർണവുമായി പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു റസാഖ് പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് വിശദമായി പരിശോധിക്കുകയായിരുന്നു.
മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു റസാഖ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിതമാക്കിയ സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഇയാളിൽ നിന്നും മൂന്ന് ക്യാപ്‌സൂളുകൾ പോലീസ് പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 42 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സ്വർണം കടത്തിയ ആളെയും, ഇയാളിൽ നിന്നും ഇത് തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കർശന നിരീക്ഷണമാണ് വിമാനത്താവളത്തിൽ തുടരുന്നത്. ഇതിനിടെയാണ് വീണ്ടും സ്വർണം കടത്താനുള്ള ശ്രമം.
















Comments