ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് നിതിൻ റാവുത്തിനെ പോലീസുകാർ തള്ളിയിട്ടതായി പരാതി .തെലങ്കാനയിലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് സംഭവം.
കോൺഗ്രസ് നേതാവും മഹാരാഷ്‌ട്ര മുൻ ഊർജ മന്ത്രിയുമായ നിതിൻ റാവുത്തിനെയാണ് വലതുകണ്ണിനും കൈകൾക്കും കാലുകൾക്കും പരിക്കേറ്റ നിലയിൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
ഭാരത് ജോഡോ യാത്രയ്‌ക്കെത്തിയ രാഹുലിനെ കാണാൻ ആളുകൾ തിക്കി തിരക്കിയെന്നും ഇതിനിടയിലാണ് സംഭവമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് .നാല് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഒക്ടോബർ 27 നാണ് തെലങ്കാനയിലെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ 19 നിയമസഭാ മണ്ഡലങ്ങളിലും 7 പാർലമെന്റ് മണ്ഡലങ്ങളിലും യാത്ര നടക്കും.
















Comments