കാബൂൾ: താലിബാൻ ഭരണത്തിനെതിരെ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ്സിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ഗ്രാമീണ പുനരധിവാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാത്രചെയ്തിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
കാബൂളിനടുത്ത് സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനം നടന്നത്. നല്ല തിരക്കുള്ള സമയത്താണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ ബസ്സിന് സമീപത്തുണ്ടായിരുന്ന മറ്റാർക്കെങ്കിലും അപകടത്തിൽ പരിക്കേറ്റ തുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നിട്ടില്ല.
ഒരു ഇടവേളയ്‌ക്ക് ശേഷമാണ് കാബൂളിൽ സ്‌ഫോടനം നടന്നത്. കഴിഞ്ഞ മാസം ആദ്യം ഒരു ട്യൂഷൻ സെന്ററിൽ നടന്ന സ്‌ഫോടനത്തിൽ 35 വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടത്. 80 പേർക്ക് പരിക്കേറ്റിരുന്നു. സർവകലാശാല വിദ്യാർത്ഥിനികൾക്ക് നേരെയാണ് ആക്രമണം നടന്നത്.
















Comments