ശ്രീനഗർ : ജമ്മുകശ്മീരിൽ സ്‌കൂൾ ജീവനക്കാരെ ആക്രമിച്ച് ഭീകരർ. അനന്തനാഗിലെ ദിയാൽഗാം ജില്ലയിലാണ് ഭീകരർ സ്‌കൂൾ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചത്. ബിഹാറിൽ നിന്നും നേപ്പാളിൽ നിന്നും ജോലിക്കെത്തിയ രണ്ടുപേർക്കാണ് വെടിയേറ്റത്. രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ടെററിസ്റ്റ് ഗ്രൂപ്പ് റസിസ്റ്റന്റ് ഫ്രണ്ട്(ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അനന്തനാഗിലെ സ്വകാര്യ സ്‌കൂളായ എസ്എപിഎസിന്റെ മുന്നിൽ വെച്ചാണ് ജീവനക്കാർ ആക്രമിക്കപ്പെട്ടത്. ഇസ്ലാമാബാദിൽ ആക്രമണം നടന്നതിന് പകരം വീട്ടുമെന്ന പ്രഖ്യാപനം നടത്തിയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
കശ്മീരികളല്ലാത്തവരെ താഴ്വരയിൽ വാഴിക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇന്ന് അനന്തനാഗിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നടന്ന അപകടത്തെ ഭീകരാക്രമണമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നെങ്കിലും പോലീസ് അത് നിഷേധിച്ചു.
















Comments