ലോക സുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2000-ത്തിൽ മിസ് വേൾഡ് ആയതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞ പ്രിയങ്ക ചോപ്ര ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം ഉറപ്പിച്ച താരമാണ്.2000-ൽ സ്വന്തമാക്കിയ ലോക സുന്ദരി പട്ടത്തിനെതിരെ ആരോപണവുമായെത്തിയിരിക്കുകയാണ് സഹമത്സരാർത്ഥി. താരം മിസ് വേൾഡായത് തട്ടിപ്പിലൂടെയാണെന്നാണ് ആരോപണം. കരീബിയൻ രാജ്യമായ ബാർബഡോസിനെ പ്രതിനിധീകപിച്ചാണ് അന്ന് ലെയ്‌ലാനി മത്സരിച്ചത്.
പ്രിയങ്കയ്‌ക്കൊപ്പം മിസ് വേൾഡ് പേജന്റിൽ മത്സരിച്ച ലെയ്‌ലാനി മക്കോണി എന്ന യുവതിയാണ് മത്സരത്തിൽ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്കയോട് വിധികർത്താക്കൾക്ക് പ്രത്യേക ചായ്‌വ് ഉണ്ടായിരുന്നതായും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ പ്രിയങ്കയ്‌ക്ക് ലഭിച്ചിരുന്നതായും അവർ ആരോപിച്ചു.
മത്സരത്തിൽ ധരിക്കാനായി മികച്ച ഗൗണാണ് സംഘാടകർ നൽകിയതെന്നും പ്രിയങ്കയ്‌ക്ക് മാത്രം ഭക്ഷണം മുറിയിലെത്തിച്ച് നൽകിയെന്നും ലെയ്താനി പറയുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ ഗുണം ചെയ്തുവെന്നും അവർ ആരോപിക്കുന്നു. ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും പ്രിയങ്കയ്‌ക്കില്ലെന്നാണ് അവരുടെ വാദം. തുടർച്ചയായി രണ്ട് വർഷം ഇന്ത്യയ്‌ക്ക് ലോകസുന്ദരി പട്ടം ലഭിച്ചത് പേജന്റിന്റെ സ്‌പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായത് കൊണ്ടാണെന്നും ലെയ്താനി പറഞ്ഞു.
Comments