അഹമ്മദാബാദ് : മോർബി തൂക്കപാല ദുരന്തത്തിൽ മുൻസിപ്പൽ ചീഫ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് ഷായെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ നീങ്ങുകയാണ്.
135 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ ദുരന്തത്തിൽ പാലത്തിന്റെ സുരക്ഷാ സംബന്ധിയായ പ്രാഥമിക പരിശോധനകളോ മറ്റ് നടപടിക്രമങ്ങളോ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. പാലത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ അനുമതി നൽകിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഒക്ടോബർ 30നാണ് രാജ്യത്തെ നടക്കിയ ദുരന്തം രാത്രിയിൽ സംഭവിച്ചത്. തൂക്കുപാലത്തിൽ ക്രമാതീതമായി ആളുകൾ ഇടിച്ചുകയറിയതും ചിലർ തൂക്കുപാലം ശക്തിയായി കുലുക്കിയതുമാണ് പാലം പൊട്ടിവീഴാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ മൊഴി. പാലം സ്ഥിതി ചെയ്യുന്നത് മോർബി മുൻസിപ്പാലിറ്റിയുടെ ഭൂമിയിലാണ്. ഒറേവാ എന്ന സ്ഥാപനത്തിനാണ് പാലം പണിത് ഉപയോഗിക്കാൻ അനുമതി നൽകിയത്. എന്നാൽ ഒരു ഘട്ടത്തിലും മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പാലം പണിയോ അറ്റകുറ്റപ്പണിയോ പരിശോധിച്ചില്ലെന്നാണ് കണ്ടെത്തൽ.
















Comments