തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തലസ്ഥാനത്ത്. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ രണ്ടാമത് സ്മാരക പ്രഭാഷണം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനിയും കേന്ദ്രമന്ത്രി നാടിന് സമർപ്പിക്കും.
‘കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേൾഡ്‌സ് ആത്മനിർഭർ ഭാരത്’ എന്ന വിഷയത്തിലാണ് നിർമ്മല സീതാരാമൻ സംസാരിക്കുക. ശ്രീരാമകൃഷ്ണ മിഷൻ സ്വാമി മോക്ഷവ്രതാനന്ദ ചടങ്ങിൽ ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും.
ബിജെപിയുടെ മുതിർന്ന നേതാക്കൾ, സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ കൈത്തറി മേഖലയിലെ ആദ്യത്തെ ഉത്പാദക കമ്പനിയായ ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനമാണ് ധനമന്ത്രി ഇന്ന് നിർവഹിക്കുന്നത്.
Comments