മൃഗങ്ങളെ പൊതുവേ ഓമനിച്ച് വളർത്തുന്നവരാണ് നമ്മൾ. പൂച്ചയും , നായയും എന്തിന് പാമ്പിനെ വരെ സ്‌നേഹത്തോടെ വീട്ടിൽ വളർത്തുന്നവർ നമുക്കിടയിലുണ്ട്. പൊതുവേ സമൂഹമാദ്ധ്യമങ്ങിൽ ഇത്തരം മൃഗങ്ങളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
ഒരു മനുഷ്യൻ തന്റെ വളർത്തു മൃഗമായ ഇഗ്വാനയുമായി തണ്ണിമത്തൻ പങ്കിട്ടു കഴിക്കുന്നതാണ് വീഡിയോ. നവംബർ 2 ന് ബ്യൂട്ടെൻഗെബീഡൻ എന്ന ഉപയോക്താവാണ് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിരക്കുന്നത്. 29 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോയിൽ ഇഗ്വാന യുവാവിനൊപ്പം ആസ്വദിച്ച് തണ്ണിമത്തൻ കഴിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
പങ്കിടൽ കരുതലുള്ളതാണ് എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 6.2 ലക്ഷം ആളുകളാണ് ഇതിനൊടകം വീഡിയോ കണ്ടിട്ടുള്ളത്. എന്ത് മനോഹരമാണ് ഇരുവരുടെയും സൗഹൃദം കാണാൻ. ഇഗ്വാന വളരെ നന്നായി ആസ്വദിച്ചാണ് തണ്ണിമത്തൻ കഴിക്കുന്നത് തുടങ്ങി നിരവധി കമന്റുകളാണ് ദൃശ്യങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
















Comments