നീളം കുറവാണെങ്കിലും നല്ല ഉള്ളുള്ള ആരോഗ്യത്തോടെ വളരുന്ന മുടി എല്ലാവരുടെയും പ്രശ്‌നമാണ്. വളരുന്ന മുടിക്ക് ആരോഗ്യമില്ലാത്തത് ആണിനെയും പെണ്ണിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കാറുണ്ട്. പല കെമിക്കലുകളും പരീക്ഷിച്ച് മുടിയുടെ സ്വാഭാവികതയെ നഷ്ടപ്പെടുത്തി കാര്യങ്ങൾ കൂടുതൽ പ്രശ്‌നത്തിലാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ നമ്മുടെ കൺവെട്ടത്ത് തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മുടിയെ പരിപാലിക്കാം.നെയ്യും വെറ്റിലയും ഉണ്ടെങ്കിൽ മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന അത്യുഗ്രൻ ഹെയർമാസ്‌ക് വീട്ടിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
5-10 വരെ വെറ്റില, 2-3 ടേബിൾ സ്പൂൺ നെയ്യ്,ഒരു ടേബിൾ സ്പൂൺ തേൻ, ആവശ്യത്തിന് വെള്ളം.
തയ്യാറാക്കുന്ന വിധം
ആദ്യം വെറ്റില വെള്ളം ചേർന്ന് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നെയ്യും തേനും ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കുന്നത് വരെ ഇളക്കി യോജിപ്പിക്കുക.ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും വിരലുകൾ കൊണ്ടോ ഹെയർ കളർ ബ്രഷ് കൊണ്ടോ പുരട്ടുക. 4-5 മിനിറ്റ് മസാജ് ചെയ്യുക.അരമണിക്കൂറിന് ശേഷം ഇത് ചെറുചൂടുള്ള വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
















Comments