ന്യൂഡൽഹി: ലോകസമാധാന വേദിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം എത്രകണ്ട് നിർണ്ണായക മാണെന്ന് തെളിയിക്കുന്ന പരാമർശങ്ങളുമായി മുൻ നയതന്ത്ര വിദഗ്ധർ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നു മുതൽ നടത്തുന്ന മോസ്‌കോ സന്ദർശനത്തിന് ലോകസമാധാനത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കാൻ സാധിക്കുമെന്നാണ് മുൻ യുക്രെയ്ൻ-റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.
2023ൽ വരാനിരിക്കുന്ന ജി20 ഉച്ചകോടി അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന ഇന്ത്യ എടുക്കുന്ന എല്ലാ നിലപാടുകളും ലോകരാജ്യങ്ങളുടെ വാണിജ്യ-പ്രതിരോധ മേഖലയെ ശക്തമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. യുക്രെയ്‌നെതിരെ റഷ്യ കഴിഞ്ഞ ഫെബ്രുവരിയിൽ ആക്രമണം അഴിച്ചുവിട്ടതോടെ ലോകനേതാക്കളിൽ പുടിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്നു. ഷാങ്ഹായ് സമ്മേളനത്തിലും മോദി-പുടിൻ ചർച്ചകൾ ലോകശ്രദ്ധനേടിയിരുന്നു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ എല്ലാ പ്രസംഗത്തിലും ആമുഖമായി പറയുന്നതിൽ ലോകരാജ്യങ്ങൾ മത്സരി ക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറുടെ രണ്ടാഴ്ചയിലേറെ നീളുന്ന റഷ്യൻ സന്ദർശനം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി യുഎൻ രക്ഷാസമിതിയിലടക്കം ഇന്ത്യയുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ലോകസമാധാനത്തിനായി ഇന്ത്യ മുന്നോട്ട് വെച്ച എല്ലാ നിർദ്ദേശ ങ്ങൾക്കും ചൈനയും പാകിസ്താനും തുർക്കിയും ഒഴിച്ച് എല്ലാവരുടേയും ശക്തമായ പിന്തുണ യാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
















Comments