ലുസാക്ക: സാംബിയയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ അൺകട്ട് മരതകം ഗിന്നസിൽ ഇടംപിടിച്ചു. 1.505 കിലോഗ്രാമാണ് ഈ മരതകത്തിന്റെ തൂക്കം. 2021 ജൂലൈയിൽ മാനസ് ബാനർജിയുടേയും റിച്ചാർഡ് കപേറ്റയുടെയും നേതൃത്വത്തിലുള്ള സംഘമാണ് സാംബിയയിലെ കോപ്പർബെൽറ്റ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കഗെം ഖനിയിൽ നിന്ന് മരതകം കണ്ടെത്തിയത്. ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ് സാംബിയ.

ചിപെംബെലെ എന്നാണ് മരതകത്തിന്റെ പേര്. സാംബിയയിലെ ബെംബ ജനതയുടെ ഭാഷയിൽ ‘കാണ്ടാമൃഗം’ എന്നാണ് ഈ പേരിനർത്ഥം. മരതക കല്ലിന്റെ ഒരറ്റത്ത് കൊമ്പ് പോലെ ഇരിക്കുന്നതിനാലാണ് ഇത്തരമൊരു പേരിട്ടിരിക്കുന്നത്.

ചിപെംബെലെ കണ്ടെത്തിയ അതേ മേഖലയിൽ നിന്ന് ഇതിന് മുമ്പ് വലിയ രണ്ട് മരതക കല്ലുകൾ കണ്ടെത്തിയിരുന്നു. ആദ്യത്തേതിന് ‘ഇൻസോഫു’ എന്നാണ് പേരിട്ടത്. ആന എന്നർത്ഥം. 2010ലാണ് ഇത് കണ്ടെത്തിയത്. മറ്റേതിന് ‘ഇങ്കലമും’ എന്നു പേരിട്ടു. സിംഹം എന്നാണ് ഈ വാക്കിനർത്ഥം. 2018ലാണ് ഇതുകണ്ടെത്തിയത്. ഇൻഫോസുവിന് 1.245 കിലോഗ്രാം ഭാരവും ഇങ്കലമുമിന് 1.131 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു.
This uncut emerald was found in Zambia and weighs over 3 pounds!https://t.co/608TAZfy8V
— Guinness World Records (@GWR) November 5, 2022
മൂന്ന് മരകത കല്ലുകളും കഗെം ഖനിയിൽ നിന്നാണ് ലഭിച്ചത്. സാംബിയൻ സർക്കാരിന്റെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി പങ്കാളിത്തമുള്ള ജെംഫീൽഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയാണ് കഗെം. മരതകം മുതൽ റൂബി വരെ ഒട്ടുമിക്ക കല്ലുകളും കഗെം ഖനിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ അൺകട്ട് എമറാൾഡ് എന്ന ബഹുമതിയാണ് ഇവിടെ നിന്നും ലഭിച്ച മരതകത്തിന് ലഭിച്ചിരിക്കുന്നത്.

















Comments