ലക്നൗ : ഭാര്യയ്‌ക്ക് സമ്മാനം നൽകാൻ ഭിക്ഷാടക സംഘത്തിലെ കുട്ടിയെ തട്ടിയെടുത്ത റേഷൻ വ്യാപാരി അറസ്റ്റിൽ . യുപിയിലെ സഹറൻപൂരിലാണ് അമ്മയുടെ മടിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് . റേഷൻ വ്യാപാരി ഓംപാലാണ് സംഭവത്തിൽ അറസ്റ്റിലായത് . കുട്ടിയെ കടയിൽ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ച ശേഷമാണ് ഇയാൾ വീട്ടിലേയ്‌ക്ക് കൊണ്ടു പോയത് .
മിഷൻ കോമ്പൗണ്ട് ക്യാമ്പ് കോളനിയിൽ ഇരിക്കുകയായിരുന്ന ഹിന എന്ന യുവതിയിൽ നിന്നാണ് 7 മാസം പ്രായമുള്ള മകൻ ശിവയെ തട്ടിക്കൊണ്ടുപോയത് . മിഷൻ കോമ്പൗണ്ട് ക്യാമ്പിൽ എത്തിയ ഓം പാൽ ഹിനയോട് കുഞ്ഞിനെ ഒന്ന് കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു . തുടർന്ന് ഹിന തുണികൾ മാറ്റി കുഞ്ഞിനെ കാണിക്കാൻ ശ്രമിക്കുന്നതിനിടെ ഓം പാൽ കുഞ്ഞിനെ എടുത്തുകൊണ്ട് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓം പാലിനെ പിടികൂടിയത് .
ഭിക്ഷാടക സംഘത്തിലെ കുഞ്ഞായതിനാൽ പരാതി ഉണ്ടാവില്ലെന്ന് കരുതിയതായും ഓം പാൽ പറഞ്ഞു. ആദ്യ ഭാര്യയിൽ മൂന്ന് പെൺമക്കളുള്ള ഓം പാൽ ഒരു പുത്രൻ ജനിക്കാനായി രണ്ടാമതും വിവാഹം കഴിച്ചു, എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. തുടർന്ന് കുട്ടിയെ ദത്തെടുക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു . ഈ സാഹചര്യത്തിൽ ഭാര്യയുടെ ആഗ്രഹം നിറവേറ്റാനാണ് ഓം പാൽ കുട്ടിയെ മോഷ്ടിച്ചത് .
















Comments