തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് മുതൽ നഗരസഭയ്‌ക്ക് പുറത്ത് പ്രതിഷേധം ആരംഭിക്കും. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം ശക്തമാക്കുക.മുൻകാലങ്ങളിൽ നഗരസഭക്കുള്ളിൽ ബിജെപി നടത്തിയ രാപ്പകൽ സമരത്തിന് സമാനമായാണ് ഇന്ന് മുതൽ നഗരസഭക്ക് പുറത്തും പ്രതിഷേധം നടക്കുക.
രാവിലെ 10 മണിയോടെ മഹിളാ മോർച്ച പ്രവർത്തകർ മാർച്ചായി നഗരസഭയിലേക്കെത്തി പ്രവേശനകവാടത്തിന് മുന്നിൽ പ്രതിഷേധം ആരംഭിക്കും.വാർഡുകൾ കേന്ദ്രീകരിച്ചും പ്രതിഷേധം നടക്കും. നാളെമുതൽ വിവിധ മോർച്ചകൾ പ്രതിഷേധത്തിന് നേതൃത്വം നൽകും. കഴിഞ്ഞ ദിവസം നഗരസഭയിലേക്കെത്തിയ മേയറെ ഓഫീസിന് മുന്നിൽ ബിജെപിയുടെ 35 കൗൺസിലർമാർ ഉപരോധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
ബിജെപിയ്‌ക്ക് സമാനമായി കോൺഗ്രസിന്റെ സത്യാഗ്രഹ സമരവും നഗരസഭക്ക് മുന്നിൽ തുടരുകയാണ്.തിരുവനന്തപുരം നഗരസഭയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്താൻ മേയർ ആര്യാ രാജേന്ദ്രൻ തന്നെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് നൽകിയെന്ന് വെളിപ്പെട്ടതോടെയാണ് നഗരസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ആരംഭിച്ചത്. അതേസമയം മേയർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്.
ഇന്ത്യയെ വിഭജിച്ച പാർട്ടി ഇന്ന് അതേ ഭിന്നിപ്പിച്ച് ഭരിക്കുക നയത്തോടെ ഭാരത് ജോഡോ യാത്ര നടത്തുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി
















Comments