ത്രിച്ചി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ത്രിച്ചി ജില്ലയിലെ സിഗരത്തോപ്പു പ്രദേശത്തെ തിരക്കേറിയ മാർക്കറ്റിലാണ് ഞെട്ടിക്കുന്ന അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചു. നിരവധി വാഹനങ്ങളുടെ നാശത്തിനും സ്ഫോടനം കാരണമായി.
#WATCH | Tamil Nadu: A helium tank exploded in a market in Trichy's Kotai Vasal area yesterday; One dead & several injured. Case registered. pic.twitter.com/wUHvlaM5GQ
— ANI (@ANI) October 3, 2022
സ്ഫോടനം ഉണ്ടാകുമ്പോൾ ജനങ്ങൾ ഞെട്ടുന്നതും ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രാഥമിക അന്വേഷണത്തിൽ, പ്രദേശത്ത് ബലൂൺ വിൽക്കുന്ന ഒരാളുടേതാണ് ഹീലിയം സിലിണ്ടർ എന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ മരിച്ച വ്യക്തി സിലിണ്ടറിനോട് ചേർന്ന് പുകവലിച്ചതാണ് പൊട്ടിത്തെറിയിയ്‌ക്ക് കാരണമായതെന്നും പോലീസ് വ്യക്തമാക്കി.
















Comments