ന്യൂഡൽഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവർത്തനം കാഴ്ചവെയ്‌ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചത്.
അധികാരമേറ്റ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജുജുവും ട്വിറ്റർ വഴി അദ്ദേഹത്തിന് ആശംസകളറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ നീതി നിർവഹണ സംവിധാനത്തിൽ സേവനമനുഷ്ടിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Congratulations to Dr. Justice DY Chandrachud on being sworn in as India’s Chief Justice. Wishing him a fruitful tenure ahead.
— Narendra Modi (@narendramodi) November 9, 2022
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. 2024-ൽ വിരമിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു. ലളിത് വിരമിച്ചതിന് പിന്നാലെയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഉപരാഷ്‌ട്രപതി ജഗ്ദീര് ധൻഖർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments