ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന ഉത്തർപ്രദേശിനെ വിവിര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്. നിലവിലെ ഐടി മേഖലയുടെ സാമ്പത്തിക പങ്കാളിത്തം 7 ബില്യണിന് അടുത്താണ്. അടുത്ത അഞ്ചു വർഷത്തിൽ പത്തിരട്ടി വർദ്ധനയോടെ 74 ബില്യൺ വരുമാനത്തിലേക്ക് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.
ഉത്തർപ്രദേശിന്റെ ജിഎസ്ഡിപി നിലവിൽ ഐടി മേഖലയിൽ മാത്രം 56,584 കോടിയാണ്. ഇതിനെ അടുത്ത അഞ്ച് വർഷത്തിനിടെ ആറു ലക്ഷം കോടിയിലേക്ക് എത്തിക്കലാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ നയപ്രകാരം നാല് ഐടി നഗരങ്ങളും 18 ഐടി പാർക്കുകളുമാണ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ പോകുന്നത്. ആഗോള തലത്തിലെ പ്രമുഖ കമ്പനി കളെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകിയാണ് വികസനം വേഗത്തിലാക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാർ ഐടി മേഖലയ്‌ക്ക് എല്ലാ വിധ സഹായവും നൽകുകയാണ്. മികച്ച അടിസ്ഥാന സൗകര്യം ഐടി വ്യവസായങ്ങൾക്ക് ലഭ്യമാണ്. അത് ഇനിയും വർദ്ധിപ്പിക്കും. വ്യവസായ പാർക്കുകൾ ദേശീയ പാതകളുടെ സമീപം സ്ഥാപിച്ചത് പോലെ അതിനോടനുബന്ധിച്ചുള്ള ഐടി വികസനവും അതിവേഗം സാദ്ധ്യമാക്കുന്ന ത്വരിത വികസന വിപ്ലവമാണ് ഉത്തർ പ്രദേശിൽ നടക്കുന്നത്.
















Comments