കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുതായി തമിഴ് നാട് മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ 136.25 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണശേഷി.
സെക്കൻഡിൽ 2274 ഘനയടി വെള്ളമാണ് നിലവിൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ സെക്കൻഡിൽ 524 ഘനയടി വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. സ്പിൽവേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്.
സമീപ പ്രദേശങ്ങളിൽ മഴ ശക്തമായതോടെയാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.
Comments