ചണ്ഡീഗഢ്; കൂട്ടമതപരിവർത്തന പരിപാടിയിൽ ഹിന്ദു ദേവതകൾക്കെതിരായ വിദ്വേഷ പരാമർശങ്ങളുമായി കോൺഗ്രസ് മേയർ. ചണ്ഡീഗഢിലെ രാജാഗാവ് മേയറും കോൺഗ്രസ് നേതാവുമായ ഹേമ ദേശ്മുഖാണ് കൂട്ടമതപരിവർത്തനത്തിൽ പങ്കെടുത്ത് പുതിയവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മതംമാറാനെത്തിയവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മേയറായിരുന്നു.ഞാൻ ഒരിക്കലും ഗൗരിയെയോ ഗണപതിയെയോ മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും വിശ്വസിക്കുകയോ പിന്തുടരുകയോ ഇല്ല, അവരെ ഒരിക്കലും ആരാധിക്കുകയുമില്ല. അവർ ദൈവമാണെന്ന് വിശ്വസിക്കില്ല എന്നായിരുന്നു പ്രതിജ്ഞ.ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
വീഡിയോ വൈറലായതോടെ പരിപാടിയിൽ പങ്കെടുത്തതായി ഹോമദേശ്മുഖ് സമ്മതിച്ചു. എല്ലാവർഷവും മതപരിവർത്തന ചടങ്ങ് സംഘടിപ്പിക്കാറുണ്ടെന്നും മുൻ മന്ത്രി രമൺ സിങ്ങും ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിജ്ഞയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഭരണഘടനയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും കരുതിയെന്നാണ് മേയറുടെ വാദം.
ഹിന്ദുമതത്തിനെതിരായ വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു.
കഴിഞ്ഞ ദിവസം മറ്റൊരു കോൺഗ്രസ് നേതാവും ഹിന്ദുക്കളെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. സതീഷ് ജാക്കർഹോളി എന്ന നേതാവായിരുന്നു വിവാദപരാമർശം നടത്തിയത്. ഹിന്ദു എന്ന വാക്കിന്റെ അർത്ഥം അറിയുമ്പോൾ നിങ്ങൾ നാണം കെടും. വാക്കിന്റെ അർത്ഥം വളരെ വൃത്തികെട്ടതാണ്. ഇത് ഞാൻ പറയുന്നില്ല എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പരാമർശം വിവാദമായതോടെ സംഭവം ന്യായീകരിച്ച് മാപ്പ് പറഞ്ഞിരുന്നു.
















Comments