ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന് വൃക്ക മാറ്റി വയ്‌ക്കൽ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ലാലുവിന്റെ മകളായ രോഹിണി ആചാര്യ തന്റെ വൃക്കകളിലൊന്ന് നൽകാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം അദ്ദേഹം സിംഗപ്പൂരിലെത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാർ വൃക്ക മാറ്റി വയ്‌ക്കാനായി നിർദ്ദേശിച്ചത്. വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങൾ ലാലുവിനുണ്ടായിരുന്നു. സിംഗപ്പൂരിൽ തന്നെയാണ് രോഹിണിയും താമസിക്കുന്നത്. നവംബർ 20നും 24നും ഇടയിൽ ലാലു വീണ്ടും സിംഗപ്പൂർ സന്ദർശിക്കുമെന്നും, ആ സമയം വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുമെന്നുമാണ് സൂചന.
















Comments