ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കർണാടകയിലെ ഹിന്ദു സംഘടനകൾ. ശ്രീരാമ സേനയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളാണ് ടിപ്പു ജയന്തിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള ഒരു വിഭാഗത്തിന്റെ തീരുമാനത്തെയും സംഘടനകൾ ചോദ്യം ചെയ്തു.
ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യമാണെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു. സർക്കാർ നിരോധിച്ചിട്ടും വീണ്ടും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യമാണ്. ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപ്പു സുൽത്താൻ മതഭ്രാന്തനാണ്. ടിപ്പുവിന്റെ ഭരണകാലത്ത് ക്രൂരപീഡനമാണ് ഹിന്ദുക്കൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ ജന്മജദിനം ആഘോഷിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഏത് വിധേനയും ആഘോഷപരിപാടികൾ തടയുമെന്നും പ്രമോദ് മുത്തലിക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം അധികൃതരെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുവദിക്കില്ലെന്ന് അറിയിച്ച് ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്.
Comments