ന്യൂഡൽഹി : ജനങ്ങൾക്ക് ഒരിക്കലും പാഴ് വാഗ്ദാനങ്ങൾ നൽകില്ലെന്നും പറയുന്നതെന്തും നടപ്പാക്കുമെന്നും ഡൽഹി ബിജെപി ഘടകം. മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് വാഗ്ദാന പത്രം ബിജെപി ഡൽഹി ഘടകം പുറത്തിറക്കി. ഡിസംബർ നാലിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വാഗ്ദാന പത്രം ബിജെപി മുന്നോട്ട് വെച്ചത്.
ചേരി നിവാസികൾക്കെല്ലാ ഫ്‌ളാറ്റുകൾ നിർമിച്ച് നൽകുമെന്നും ചേരികളിലെ എല്ലാ വീടുകളിലും ശുദ്ധമായ ടാപ്പ് വെളളം എത്തിക്കുമെന്നുമാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ഡൽഹിയിലെ ജീവിതരീതി മാറ്റുന്നതിൽ ഈ രണ്ട് കാര്യങ്ങൾക്കും വലിയ സ്ഥാനമാണുളളത്. ചേരി നിർമ്മാർജ്ജനവും എല്ലാവർക്കും കുടിവെള്ളവുമെന്ന സ്വപ്നം അതിവേഗം പൂർത്തി യാക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്ന് ബിജെപി നേതാക്കളായ ആദേശ് ഗുപ്തയും മനോജ് തിവാരിയും പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലെ ആംആദ്മി പാർട്ടി ജനങ്ങളെ നിത്യദുരിതത്തിലേയ്‌ക്കാണ് നയിക്കുന്നതെന്ന് ആദേശ് ഗുപ്ത ആരോപിച്ചു. ഇപ്പോഴും പല വീടുകളിലും പൈപ്പ് വെള്ളം കിട്ടാക്കനിയാണ്. ഡൽഹി അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. ഡൽഹിയെ ഒരു ഗ്യാസ് ചേംബറാക്കി മാറ്റി യെന്നും ബിജെപി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറിന് ജനങ്ങളുടെ വിഷയത്തിൽ യാതൊരു ശ്രദ്ധയുമില്ല. ജലം നേരിട്ട് ഉപഭോക്താവിന്റെ കയ്യിലെത്താതിരിക്കാൻ തടസം കേജ്രിവാളിന്റെ ടാങ്കർ മാഫിയ കളുമായി വഴിവിട്ടബന്ധമാണെന്ന ഗുരുതരമായ ആരോപണവും ബിജെപി ഉന്നയിക്കു കയാണ്.
ഇതുപോലെ നുണപറയുന്ന ഒരു മുഖ്യമന്ത്രിയില്ല. ജനങ്ങൾക്ക് എന്നും പൊള്ളയായ വാഗ്ദാനമാണ് നൽകുന്നതെന്നും ബിജെപി ഈ ദയനീയ സാഹചര്യത്തെ മാറ്റിമറിയ്‌ക്കുമെന്നും വചൻ പത്രയിലൂടെ ഉറപ്പു നൽകുകയാണെന്നും മനോജ് തിവാരി പറഞ്ഞു.
















Comments