ന്യൂഡൽഹി: ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷിച്ച എഐഎംഐഎമ്മിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ.ഹൈദരാബാദിലെ ഹിന്ദുസമൂഹത്തെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത റസാക്കർമാരാണ് അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പൂർവ്വികർ.അപ്പോൾ ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. ജന്മവാർഷികം ആഘോഷിക്കപ്പെടേണ്ട ആളല്ല ടിപ്പു സുൽത്താനെന്നും സ്വാതന്ത്ര്യസമരസേനാനി ആയിരുന്നില്ലെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ടിപ്പു ഒരു ക്രൂരനാണെന്നും പാരമ്പര്യം കളങ്കമാണെന്നും അമിത് മാളവ്യ പറഞ്ഞു.മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരുടെയും വികാരങ്ങളെ അപമാനിക്കാനാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കൂർഗിലെ കൊടവർക്കും, മംഗലാപുരത്തെ സിറിയൻ ക്രിസ്ത്യാനികൾക്കും, കത്തോലിക്കർക്കും, കൊങ്കണികൾക്കും, മലബാറിലെ നായന്മാർക്കും, മാണ്ഡ്യൻ അയ്യങ്കാർക്കുമെല്ലാം ദുരിതം മാത്രം നൽകിയ ആളാണ് ടിപ്പു. എണ്ണമറ്റ ക്ഷേത്രങ്ങളും പള്ളികളും തകർത്തു, ആളുകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു.മുസ്ലീങ്ങളല്ലാത്തവർക്കെതിരെ പ്രവർത്തിക്കുക, എന്നതായിരുന്നു നൂറുകണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ വാളിൽ ആലേഖനം ചെയ്തിരുന്നതെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി.
ടിപ്പു ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നില്ല.ഫ്രഞ്ചുകാരുടെ സഹായം ടിപ്പു സ്വീകരിച്ചു. ടിപ്പു ജയിച്ചിരുന്നെങ്കിൽ മൈസൂർ, പോണ്ടിച്ചേരി പോലെ ഫ്രഞ്ച് കോളനിയായി മാറുമായിരുന്നു. ഇന്ത്യയെ ആക്രമിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് സമാൻ ഷായെ അയാൾ ക്ഷണിച്ചു.ഇന്ത്യയെ ആക്രമിക്കാൻ നെപ്പോളിയന് കത്തെഴുതുകയും ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ ഫ്രഞ്ചുകാർക്ക് വിജയം ഉറപ്പാക്കുകയും ചെയ്തു. എങ്ങനെയാണ് ഇതെല്ലാം ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ സ്വഭാവവിശേഷങ്ങളാവുകയെന്ന് അമിത് മാളവ്യ ചോദിച്ചു.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ടിപ്പു ജയന്തി ആഘോഷം പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നിന് ടിപ്പു സുൽത്താന്റെ ജന്മദിനമാണെങ്കിലും നവംബർ 10 നാണ് ആഘോഷങ്ങൾക്കായുള്ള തീയതിയായി നിശ്ചയിച്ചിരുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടിപ്പു ജയന്തി ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു.
Comments