ഭോപ്പാൽ: പലിശയ്‌ക്ക് കടം കൊടുത്ത് ലൈംഗികപീഡനത്തിനിരയാക്കി മതപരിവർത്തനത്തിന് ഇരയാക്കുന്ന സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്. മദ്ധ്യപ്രദേശിലാണ് സംഭവം. മുദിയ ഡെഹ്‌റ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ ഷമീം ഖാനെതിരെയാണ് ഗ്രാമത്തിലെ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയത്.
ഗ്രാമത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ച് ഭീമമായ പലിശയ്‌ക്ക് പണം കടം കൊടുക്കും. പിന്നീട് പെട്ടെന്ന് തിരിച്ചടക്കാനായി ഭീഷണിപ്പെടുത്തും. ഉപദ്രവിക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നും ഷമീം ഖാന്റെ രീതി. സമാനമായ രീതിയിൽ നിരവധി സ്ത്രീകളെയാണ് ഇയാൾ ചതിക്കുഴിയിൽ വീഴ്‌ത്തിയത്.
പരാതിക്കാരിയായ സ്ത്രീയുടെ ഭർത്താവിനെ ഷമീം തന്റെ തന്ത്രത്തിൽ വീഴ്‌ത്തി പലിശയ്‌ക്ക് പണം നൽകി. ഭർത്താവ് ഭീമമായ തുക കടം വാങ്ങിയിട്ടുണ്ടെന്നും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് പീഡിപ്പിച്ചു. പിന്നാലെ അശ്ലീല വീഡിയോകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ അറിയിക്കാതിരിക്കാൻ ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളോടും പിതാവ് കടം വാങ്ങിയിട്ടുണ്ടെന്നും സമൂഹത്തിന് മുന്നിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി മതം മാറാൻ ആവശ്യപ്പെട്ടു. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments