വാഷിംഗ്ടൺ : വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നുവീണു. അമേരിക്കയിലെ ടെക്‌സസിൽ നടന്ന എയർ ഷോയ്‌ക്കിടെയാണ് സംഭവം. പറക്കലിനിടെ ഒരു വിമാനം മറ്റൊരു വിമാനത്തിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് രണ്ടും തകർന്നുവീണു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ആറ് പേർ മരിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബോയിംഗ് ബി-17 ബോംബറും ബെൽ പി-63 കിംഗ് കോബ്രയുമാണ് കൂട്ടിയിടിച്ചത്. എയർ ഷോയിൽ പറക്കുന്നതിനിടെ ബെൽ പി-63 കിംഗ് കോബ്ര വിമാനം ബോയിംഗ് ബി-17 വിമാനത്തിലേക്ക് വന്നിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ആളുകൾ കൃത്യമായി പകർത്തി. നിമിഷങ്ങൾക്കകം അത് തകർന്നുവീണ് കത്തിച്ചാമ്പലായി. സംഭവത്തിൽ എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
— Giancarlo (@GianKaizen) November 12, 2022
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ വ്യോമാക്രമണത്തിൽ വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച വിമാനമാണ് ബി-17 എന്ന നാല് എഞ്ചിനുകളുള്ള ബോംബർ. ഇത് എക്കാലത്തെയും ഏറ്റവും കൂടുതൽ നിർമ്മിച്ച ബോംബറുകളിൽ ഒന്നാണ്. ഇതേ യുദ്ധത്തിൽ ബെൽ എയർക്രാഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു യുദ്ധവിമാനമായിരുന്നു പി-63.
















Comments