കൊച്ചി: കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി. അയോധ്യയിൽ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ
അക്കാര്യങ്ങൾ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ചുങ്കപ്പാറ സ്വദേശി മുനീർ ഇബിനു നസീറാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കലാപ ആഹ്വാനം നടത്തിയത്.
2020 ഡിസംബർ ആറിന് സ്‌കൂൾ കുട്ടികളുടെ യൂണിഫോമിൽ അയാം ബാബറി സ്റ്റിക്കർ പതിച്ചതിന് പ്രതിചേർക്കപ്പെട്ട ജാമ്യത്തിൽ ഉള്ള വ്യക്തിയാണ് മുനീർ.നിരോധന സംഘടനയുടെ രഹസ്യ യോഗങ്ങൾ ഇയാളുടെ നേതൃത്വത്തിൽ ചേരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കും എൻഐഎക്കും പൊതുപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിട്ട കോടതി വിധി ദിവസമായ നവംബർ 9നാണ് തന്റെ ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയത്
Comments