കുടക്: സ്ത്രീകളുടെ മൃതദേഹങ്ങളിൽ ലൈംഗിക വൈകൃതം കാട്ടി എന്ന പരാതിയിൽ ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്ത് കർണാടക പോലീസ്. മടിക്കേരി ജില്ലാ ആശുപത്രിയിലെ പ്യൂൺ സയീദ് ഹുസൈനെതിരെയാണ് കേസ്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
മൃതദേഹങ്ങളോട് അനാദരവ് കാട്ടിയിരുന്ന പ്രതി, തന്റെ ഫോണിൽ സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ചിത്രങ്ങളും സൂക്ഷിച്ചിരുന്നു. കൊറോണ വ്യാപന സമയത്ത് ആശുപത്രിയിൽ ജോലിക്ക് കയറിയ ഇയാൾ മോർച്ചറിയിൽ ഏകദേശം മുന്നൂറോളം മൃതദേഹങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു. ഇയാളുടെ നീചപ്രവൃത്തി പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഹൈന്ദവ സംഘടനകൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തതോടെ, കർണാടക- കേരള അതിർത്തിയിൽ നിന്നും പ്രതി അപ്രത്യക്ഷനാകുകയായിരുന്നു.
ജോലി രാജി വെച്ച ശേഷമാണ് സയീദ് ഒളിവിൽ പോയതെന്ന് ആശുപത്രി അധികൃതർ പോലീസിനോട് പറഞ്ഞു. ആശുപത്രിയിലെ വനിതാ ജീവനക്കാരെ ലൈംഗിക ബന്ധത്തിനായി സയീദ് ഹുസൈൻ മോർച്ചറിയിലേക്ക് ക്ഷണിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments