ബെംഗളൂരു: പാമ്പ് പലയിടത്തും വിഹരിക്കുന്നത് നാം കാണാറുണ്ട്. തോട്ടിലും പുൽമേട്ടിലും പറമ്പിലുമൊക്കെ പാമ്പുണ്ടാകും. അപൂർവ്വം ചില സന്ദർഭങ്ങളിൽ വീട്ടകങ്ങളിലേക്കും പാമ്പ് കയറും. ഇപ്പോഴിതാ വീടിനകത്ത് ഹാളിൽ വെച്ച റെഫ്രിജറേറ്ററിന് പിറകിൽ സുഖമായി ഇരിക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കർണാടകയിലെ തുമകുരുവിലാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന് പിന്നിലുള്ള കംപ്രസറിനുള്ളിൽ മൂർഖൻ പാമ്പ് പതിയിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരച്ചെത്തി. പാമ്പുപിടിത്തത്തിൽ പ്രാവീണ്യം നേടിയ യുവാവിനെയും കൂട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് ചെന്നത്.
Video: Cobra Slithers Out Of Refrigerator, Coils Around Compressor https://t.co/kboSTOqcJA
(📽️: ANI) pic.twitter.com/8j8y5qyTZC
— NDTV (@ndtv) November 13, 2022
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവ് മൂർഖൻ പാമ്പിനെ പിടികൂടി പുറത്തെടുത്തു. പാമ്പിനെ ഒരു ജാറിലാക്കി അടച്ച് വനംവകുപ്പിന് കൈമാറുകയും ചെയ്തു. വൃദ്ധരും കുട്ടികളും അടക്കം നിറയെ അംഗങ്ങളുള്ള വീട്ടിലാണ് മൂർഖൻ പാമ്പ് പതിയിരുന്നത്.
തണുപ്പുകാലത്ത് ചൂടുള്ള പ്രദേശങ്ങൾ തേടി പാമ്പുകൾ അലയുന്നത് പതിവാണ്. അതിനാലാണ് റെഫ്രിജറേറ്ററിന്റെ പിറകിൽ മൂർഖൻ ചുരുണ്ടുകൂടിയതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
Comments