ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്‌ട്രീയ പോരാട്ടത്തിനിറങ്ങുന്ന ഭാര്യയ്‌ക്ക് പിന്തുണ നൽകണമെന്ന അപേക്ഷയുമായി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ഭാര്യ റിവാബ ജഡേജയ്‌ക്ക് വോട്ട് ചെയ്യണമെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു. ജംനഗറിൽ നിന്നാണ് റിവാബ ജഡേജ മത്സരിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ടി 20 മാച്ച് പോലെയാണെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് തന്റെ ഭാര്യ രാഷ്‌ട്രീയ പ്രവേശനം നടത്തുകയാണ്. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജംനഗറിലെ എല്ലാ വോട്ടർമാരോടും തന്റെ ഭാര്യയ്‌ക്ക് വോട്ട് ചെയ്യണമെന്നും രവീന്ദ്ര ജഡേജ അഭ്യർത്ഥിച്ചു. ക്രിക്കറ്റ് ആരാധകർ എല്ലാ പിന്തുണയും നൽകണമെന്നും ജഡേജ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ത്രീകൾക്കാണ് കൂടൂതൽ മുൻഗണന നൽകുന്നത്. ഡിസംബർ 1, 5 എന്നീ ദിവസങ്ങളിലാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 182 നിയോജക മണ്ഡലങ്ങളിലേക്കാണ് മത്സരം നടക്കുക.
Comments