തിരുവനന്തപുരം: ലോ അക്കാദമി വിദ്യാർത്ഥികളെ വീട് കയറി മർദ്ദിച്ച് രണ്ടംഗസംഘം. സംഭവത്തിൽ സിപിഎം കൗൺസിലറുടെ മകനും സുഹൃത്തും അറസ്റ്റിലായി. കുടപ്പനക്കുന്ന് വാർഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വിദ്യാർത്ഥികളെയാണ് വീട് കയറി ആക്രമിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമ്പലമുക്ക് മണ്ണടി ലെയ്‌നിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അസഭ്യവർഷവുമായെത്തിയ സംഘം വീടിനകത്ത് കയറി വിദ്യാർത്ഥിയെ അതി ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റുള്ളവർ ചേർന്ന് ഇവരെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.
നിതീഷ്, ദീപു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസ് അന്വേഷണത്തിൽ പരാതിക്കാർ അതൃപ്തരാണെന്ന് അറിയിച്ചു. പ്രതികളുടെ വൈദ്യപരിശോധന പോലീസ് വൈകിപ്പിച്ചതായും ആരോപണമുണ്ട്.
















Comments