കോഴിക്കോട്: ഖത്തർ ലോകകപ്പിന്റെ ഭാഗമായി പുല്ലാവൂർ പുഴയിൽ ഫുട്‌ബോൾ ആരാധകർ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപിടയെടുക്കാൻ നിർദ്ദേശം. സംഭവത്തിൽ കൊടുവള്ളി നഗരസഭയ്‌ക്ക് കോഴിക്കോട് ജില്ലാ കളക്ടറാണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ ശ്രീജിത് പെരുമന നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
കട്ടൗട്ടുകൾ സ്ഥാപിച്ചത് പുഴ കയ്യേറിയാണെന്നും അതിനാൽ ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത് പെരുമന പരാതി നൽകിയത്. ഇത് കളക്ടർ നഗരസഭയ്‌ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ കട്ടൗട്ടുകൾ നീക്കം ചെയ്യില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കി.
ലോകകപ്പ് കഴിയുന്നതുവരെ പുഴയിലെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൗൺസിലർ എ.പി മജീദ് പറഞ്ഞു. ഫിഫയുടെ അംഗീകാരം ലഭിച്ച കട്ടൗട്ടുകളാണ് ഇത്. അതിനാൽ മാറ്റാൻ സമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയിലെ മെസ്സിയുടെയും, നെയ്മറുടെയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് നേരത്തെ തന്നെ മജീദ് വ്യക്തമായിരുന്നു. ചാത്തമംഗലം പഞ്ചായത്തിനാണ് പരാതി ലഭിച്ചിരിക്കുന്നത്. പുഴ നഗരസഭയുടെ പരിധിയിൽ ആണെന്നും മജീദ് വ്യക്തമാക്കിയിരുന്നു.
















Comments