ലക്‌നൗ:ഉത്തർപ്രദേശിലെ മൊറാദാബാദിലെ വോട്ടർപട്ടികയിൽ പാകിസ്താൻ സ്വദേശിനിയുടെ പേര് ഉൾപ്പെടുത്തിയതായി പരാതി. ദീർഘകാല വിസയിൽ മൊറാദാബാദിലെ പക്ബറ നഗർ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന സബ പർവീൺ എന്ന യുവതിയുടെ പേരാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ പേര് നീക്കം ചെയ്തു.വോട്ടർപട്ടികയിൽ പാക് യുവതിയെ തിരുകി കയറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
2005 ൽ പാക് യുവതി മൊറാദാബാദ് സ്വദേശിയായ നദീം അഹമ്മദിനെ വിവാഹം കഴിച്ചിരുന്നു. അതിന് ശേഷം പക്ബറെ നഗർ പഞ്ചായത്തിലാണ് ഇവർ താമസിച്ചിരുന്നത്. 2017ൽ നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ചിലർ ചേർന്ന് യുവതിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അടുത്തിടെ വോട്ടർപട്ടിക സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ സംഭവം പുറത്തറിഞ്ഞത്. എന്നാൽ ചട്ടപ്രകാരം ദീർഘകാല വിസയിൽ സബ ഇന്ത്യയിൽ താമസിക്കുന്നതിനാൽ യുവതിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പരിശോധന ശക്തമാക്കി.
















Comments