ബംഗളൂരു : തീരരക്ഷാ സേനയ്ക്ക് സമുദ്രനീരീക്ഷണത്തിന് ഇനി അത്യാധുനിക ഹെലികോപ്റ്ററുകളും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് നിർമ്മിച്ച് മറ്റ് സൈനികവിഭാഗങ്ങൾ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളാണ് തീരരക്ഷാ സേനയ്ക്കും ലഭ്യമായിരിക്കുന്നത്.
ഹെലികോപ്റ്ററുകൾ പറത്തി കോസ്റ്റ്ഗാർഡ് മേധാവി വി.എസ്.പഥാനിയ ഗുണനിലവാരത്തിലും പ്രവർത്തനത്തിലും സംതൃപ്തി രേഖപ്പെടുത്തി. 45 മിനിറ്റ് നേരം പഥാനിയ സമുദ്രമേഖലയിൽ ഹെലികോപ്റ്ററിൽ ചുറ്റിയാണ് പ്രവർത്തനം വിലയിരുത്തിയത്.
ആത്മനിർഭർ ഭാരത് എന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ മന്ത്രമായി മാറിയിരിക്കുന്നു. എല്ലാ മേഖലയിലും ഏറ്റവും മികച്ച ഗുണനിലവാരമുള്ള പ്രതിരോധ ഉപകരണങ്ങളാണ് ഇന്ന് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ഉൽപ്പന്നങ്ങളോട് ലോകരാജ്യങ്ങൾ പോലും താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നതും വലിയ നേട്ടമാണെന്നും പഥാനിയ പറഞ്ഞു.
















Comments