തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ബിനീഷ് കോടിയേരി. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്‍റാകും. എതിരില്ലാതെയാണ് ബിനീഷ് കോടിയേരി അടക്കമുള്ളവർ വിജയിച്ചത്. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് കെസിഎ നേതൃത്വത്തിന്റെ ഏകദേശ ചിത്രം വ്യക്തമായത്.
ബിനീഷിന്റെ പാനലില്‍ നിന്ന് മത്സരിച്ച 17 പേരും വിജയിച്ചു. തിരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു. വിനോദ് എസ് കുമാർ കെസിഎയുടെ പുതിയ സെക്രട്ടറിയാകും. പി. ചന്ദ്രശേഖരൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്‌ക്കും കെ.എം അബ്ദുൾ റഹിമാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
Comments