ജയ്പൂർ: ജയ്പൂർ-ആഗ്ര ദേശീയ പാതയിൽ വൻ മയക്കുമരുന്ന് വേട്ട. 95 പാക്കറ്റിലായി കടത്തിയ 102.910 കിലോഗ്രാം ഒപ്പിയം നർക്കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്തു. ട്രക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ജയ്പൂർ-ആഗ്ര ഹൈവേയിലെ രാജധോക്ക് ടോൾ പ്ലാസയിൽ വെച്ചാണ് നർക്കോട്ടിക്‌സ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
അനധികൃതമായി വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒപ്പിയം കണ്ടെടുത്തത്. വാഹനത്തിനുള്ളിൽ പ്രത്യേക അറകളിലാണ് ഇവ കടത്തിയത്. ഇതിനിടെയിൽ മയക്കുമരുന്ന് കടത്തുകാർ പോലീസ് വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവത്തിൽ മൂന്ന് ട്രക്ക് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം വിവിധ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നും ഇതിന് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
















Comments