തിരുവനന്തപുരം: സിപിഎം നേതാക്കൾക്ക് പിന്നാലെ കത്ത് വിവാദത്തിൽ കുടുങ്ങി യുഡിഎഫ് നേതാക്കളും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ കോടതികളിൽ ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നതിന് യുഡിഎഫ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്തായി.39 ശുപാർശ കത്തുകളുടെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.പിൻവാതിൽ നിയമനങ്ങളുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് കത്തുകൾ. ഭരണകാലത്ത് പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റുന്ന തിരക്കിലായിരുന്നു യുഡിഎഫ് നേതാക്കൾ.
2011-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സംസ്ഥാനത്തെ വിവിധ കോടതികളിൽ ഗവൺമെന്റ് പ്ലീഡറായി നിയമനം നൽകുന്നതിനുള്ള ശുപാർശ കത്തുകളാണ് പുറത്തായത്. കോൺഗ്രസ് ദേശീയ സംഘട സെക്രട്ടറി കെ.സി.വേണുഗോപാൽ അടക്കം ശുപാർശ കത്തുകൾ നൽകിയിട്ടുണ്ട്. എം.എം.ഹസൻ , പി.സി.വിഷ്ണുനാഥ്, ടിഎൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ ,വർക്കല കഹാർ, ജോസഫ് വാഴക്കൻ എന്നിവർക്ക് പുറമേ സിപിഎം നേതാവ് സി.പി. ജോൺ നൽകിയ കത്തും പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ, മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്. എം എം ഹസൻ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ,സി പി ജോൺ, ഹൈബി ഇഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്‌ക്ക് കത്തുകൾ എഴുതിയിരിക്കുന്നത്.
39 ശുപാശ കത്തുകളുടെ പകർപ്പാണ് ജനം ടിവി പുറത്ത് വിട്ടത്. ഇതോടെ യുഡിഎഫ് നേതാക്കളും പ്രതിരോധത്തിലാവുകയാണ്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ
Comments