ഉഡുപ്പി : കർണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ വീണ്ടും ഇസ്ലാമികവത്ക്കരണത്തിനു ശ്രമം . ഉഡുപ്പിയിലെ സ്വകാര്യ സ്കൂളിൽ ബാങ്ക് വിളി നടത്തിയത് പ്രതിഷേധത്തിനിടയാക്കി.
ഉഡുപ്പിയിലെ സ്വകാര്യ സ്‌കൂളായ മദർ തെരേസ മെമ്മോറിയൽ സ്‌കൂളിലാണ് സംഭവം . സ്‌കൂളിൽ വാർഷിക കായികദിനാചരണം അടുത്തിടെ സംഘടിപ്പിച്ചിരുന്നു .ഈ പരിപാടിയിൽ വിദ്യാർത്ഥികൾ സ്വാഗതഗാനങ്ങൾ അവതരിപ്പിച്ചു. മൂന്ന് മതങ്ങളിലെയും ഗാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഇതിനിടയിലാണ് മുസ്ലീം വിദ്യാർത്ഥികൾ ബാങ്ക് വിളി നടത്തിയത് . വിഷയം അറിഞ്ഞയുടൻ നാട്ടുകാരും , ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് രേഖാമൂലം ക്ഷമാപണം നടത്തുകയും പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഹിജാബ് വിവാദം ഈ വർഷം ജനുവരിയിൽ ഉഡുപ്പി ജില്ലയിലാണ് തുടങ്ങിയത്. ഇവിടെ ഗവൺമെന്റ് പിയു കോളേജിൽ 6 മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പെൺകുട്ടികൾ ഹിജാബ് ധരിച്ച് മുമ്പ് എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഹിജാബ് ധരിച്ച് ക്ലാസിൽ വന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ബോദ്ധ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് വിദ്യാർഥിനികൾ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രമേണ ഈ തർക്കം സംസ്ഥാനത്തുടനീളം വ്യാപിക്കുകയും ഇതേത്തുടർന്ന് സ്കൂളുകൾ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയും ചെയ്തു. പല മുസ്ലീം സംഘടനകളും ഹിജാബിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
















Comments