ഗവർണർ റബ്ബർ സ്റ്റാമ്പുകളല്ലെന്ന് മന്ത്രി പി.രാജീവിന്റെ മുന്നിൽ വച്ച് പറഞ്ഞതോടെ തമിഴ്നാട് ഗവർണർ ആർ എൻ രവിയും എൽഡിഎഫിന്റെ കണ്ണിലെ കരടാവുകയാണ് . ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകളാണ് തമിഴ്നാട്ടിൽനിന്നെത്തുന്നത്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു . തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രാഷ്‌ട്രപതിയ്‌ക്ക് കത്തയച്ചത്.
കേരളത്തിൽ മുഖ്യമന്ത്രി പിണറായിമായുള്ള തർക്കത്തിനിടെ ഒരിക്കൽ ഗവർണർ ആരിഫ് ഖാൻ ഒരു വെടി പൊട്ടിച്ചിരുന്നു . പണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കു ചൂണ്ടിയെന്നും , ഒടുവിൽ പിണറായി 15 മിനിട്ടിനുള്ളിൽ വസ്ത്രം മാറിയെന്നും ആരിഫ് ഖാൻ പറഞ്ഞു.
അന്നു മുതൽ കേരളം അന്വേഷിക്കുകയാണ് ഗവർണർ പറഞ്ഞ ആ യുവ ഐപിഎസ് ഉദ്യോഗസ്ഥനെ. അജിത് ഡോവലാണോ അതെന്നും തമിഴ്നാട് ഗവർണർ ആർ.എൻ. രവിയാണോ ആ പഴയ ‘യുവ’ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നും സംശയം ഉയർന്നു.
ആർ.എൻ. രവി മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരള കേഡറിലും. തലശേരിയിലും ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല നിർഭയനായ രവിക്ക് തോക്കെടുക്കാനും മടിയില്ല. ഗവർണർ പറഞ്ഞ തോക്കുസംഭവത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആർ.എൻ. രവിയാണതു ചെയ്തതെന്നും സ്ഥിരീകരണമില്ല. എന്നാൽ ഇപ്പോൾ കേരളം ഉത്തരം തേടുന്ന ഒരു ചോദ്യമുണ്ട് , ആരാണ് ആർ. എൻ രവി .?
നാഗാലാൻഡ് ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്‌പെഷ്യൽ ഡയറക്ടറായിരുന്നു ഏഴ് വർഷം മുമ്പ് വിരമിച്ച 70 കാരനായ ഈ ഐപിഎസ് ഓഫീസർ.പട്‌നയിൽ ജനിച്ച രവി ജേണലിസത്തിൽ ബിരുദവും,ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1976 ൽ സിവിൽ സർവീസ് നേടി.
ഭൂട്ടാൻ, ടിബറ്റ്, മ്യാൻമർ മുതൽ ബംഗ്ലാദേശ് വരെ അതിർത്തികൾ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അംഗീകാരമായി 2014-ൽ നരേന്ദ്ര മോദി നാഗാ സമാധാന പ്രക്രിയയിൽ പിഎംഒയുടെ ദൂതനായി അദ്ദേഹത്തെ നിയമിച്ചു.അഞ്ച് വർഷത്തിന് ശേഷം, രവി നാഗാലാൻഡിലെ ഗവർണറായി നിയമിതനായി
രാജ്യത്ത് സമാധാന സംവാദകനാകുന്ന ഒരു സംസ്ഥാനത്തിന്റെ ആദ്യത്തെ ഭരണഘടനാ തലവൻ എന്ന അപൂർവ നേട്ടം രവിക്ക് ലഭിച്ചു. ഒരു വർഷത്തിനുള്ളിൽ, ആദ്യ പ്രാഥമിക കരാറിൽ ഒപ്പുവെക്കാൻ അദ്ദേഹം നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിലെ നാഗലിമിനെ (ഇസക്ക്-മുയ്വ) തയ്യാറാക്കി.ഇന്ത്യയോട് ശത്രുത പുലർത്തുന്ന വിമത ഗ്രൂപ്പുകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് രവിക്ക് ഉണ്ട്. ഗവർണറാകും മുമ്പ്, രവി പിഎംഒയിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 2018ൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















Comments