തെന്നിന്ത്യൻ സിനിമാ താരമാണ് തമന്ന. തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിനാൽ തന്നെ തമന്നയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഏറെ ശ്രദ്ധയും ലഭിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമന്ന വിവാഹിതയാകുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ താരം തമന്ന . തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്വയം പുരുഷനായി വേഷമിട്ട് ഭർത്താവിനെ പരിചയപ്പെടുത്തുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്. തമന്നയുടെ ഭർത്താവിനെ കാത്തിരിക്കുന്നവർക്ക് വലിയ ഒരു തിരിച്ചടി പോലെയായിരുന്നു താരം പങ്കുവച്ച പോസ്റ്റ്.

ചിരഞ്ജീവി നായകനാകുന്ന ഭോലോ ശങ്കറാണ് തമന്നയുടേതായി റിലീസിനുള്ള ചിത്രം. അജിത് നായകനായ വേതാളം എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇത്. മെഹർ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലും തമന്ന നായികയായി എത്തുന്നുണ്ട്.
















Comments