ചർമ്മ സംരക്ഷണത്തിനായി ലക്ഷങ്ങൾ ചിലവാക്കാനും എത്ര സമയം വേണമെങ്കിലും മാറ്റി വെയ്‌ക്കാനും തയ്യാറുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. സൗന്ദര്യസംരക്ഷണത്തിന് ക്രീമുകളും പൊടിക്കൈകളും മാത്രമല്ല നമ്മളുടെ ജീവിതരീതികളിലും ശ്രദ്ധ വേണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ നമുക്ക് പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകാം
മുഖക്കുരു പലരെയും അലട്ടുന്ന ചർമ്മപ്രശ്‌നമാണ്. മുഖം എത്ര വൃത്തിയായി സൂക്ഷിച്ചാലും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാലും മുഖക്കുരു വിട്ടൊഴിയാത്തത് എന്താണെന്നാണ് പലരുടെയും ചോദ്യം. അതിന് ഉത്തരം കിട്ടണമെങ്കിൽ നമ്മളുപയോഗിക്കുന്ന തലയിണക്കവറിലേക്ക് ഒന്ന് നോക്കൂ. എത്ര ദിവസമായി അത് മാറ്റിയിട്ട് ഒന്ന് ചിന്തിക്കൂ. തലയിണക്കവറും മുഖക്കുരുവും തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് ചർമരോഗ വിദഗ്ധർ പറയുന്നത്.
കാരണം ഏകദേശം ആറ്- എട്ട് മണിക്കൂറുകളോളം നമ്മുടെ മുഖം സമ്പർക്കം പുലർത്തുന്ന ഒന്നാണ് തലയിണ കവർ. ഇതിലെ എണ്ണയുടെ അംശം,പൊടിപടലങ്ങൾ,മറ്റ് അഴുക്കുകൾ എല്ലാം മുഖചർമ്മത്തിന് പ്രശ്‌നമുണ്ടാക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. അതിനാൽ രണ്ടാഴ്ച കൂടുമ്പോൾ തലയിണക്കവർ മാറ്റുന്നതോ കഴുകി ഉപയോഗിക്കുന്നതോ ചെയ്യുന്നതാവും ഉചിതം. സാറ്റിനിലോ സിൽക്കിലോ ഉള്ള തലയിണ കവർ ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനം നൽകും. കാരണം ഇത്തരം തലയിണക്കവർ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം അതേ സമയം കോട്ടൺ തലയിണ കവർ മുഖത്ത് ഉരസുകയും പാടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്‌തേക്കാം
















Comments