നിസ്സാരമല്ല അപ്പക്കഷണം; കേരളത്തിലെ നമ്പർ വൺ പ്രഭാത ഭക്ഷണം; അറിയാം രുചികരമായ അപ്പം ഉണ്ടാക്കുന്ന വിധം- Appam

Published by
Janam Web Desk

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രഭാത ഭക്ഷണങ്ങളിൽ പ്രമുഖമാണ് അപ്പം. പല തരം അപ്പങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രചാരത്തിലുണ്ട്. പാലപ്പം, വെള്ളയപ്പം എന്നിങ്ങനെ അറിയപ്പെടുന്ന നാടൻ അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ

പച്ചരി- 2 കപ്പ്
ചോറ്- 2 ടീസ്പൂൺ
പഞ്ചസാര- 2 ടേബിൾ സ്പൂൺ
ചിരകിയ തേങ്ങ- 1 കപ്പ്
യീസ്റ്റ്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ കുതിരാൻ വെച്ച പച്ചരി അഞ്ച് മണിക്കൂറിന് ശേഷം വെള്ളം കളഞ്ഞ് എടുക്കുക. ഇതിൽ ചോറും ചിരകിയ തേങ്ങയും ചേർത്ത് അരയ്‌ക്കുക. അരച്ചെടുത്ത മാവിൽ പഞ്ചസാരയും യീസ്റ്റും കലക്കിയത് ചേർത്ത് പത്ത് മണിക്കൂർ വെക്കുക. അപ്പം ഉണ്ടാക്കുന്നതിന് തൊട്ട് മുമ്പായി ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.

ചൂടാക്കിയ അപ്പച്ചട്ടിയിലേക്ക് കലക്കിയ മാവ് ലേശം ഒഴിച്ച് ചട്ടി വട്ടത്തിൽ കറക്കുക. പിന്നീട് ഇത് മൂടി വെക്കുക. ഒരു മിനിറ്റിന് ശേഷം മൂടി മാറ്റി അപ്പം ഇളക്കി എടുക്കുക. രുചികരമായ നാടൻ അപ്പം തയ്യാറായിരിക്കുന്നു. ചൂടോടെ, യോജിച്ച കറി ചേർത്ത് കഴിക്കാവുന്നതാണ്.

Share
Leave a Comment