ന്യൂഡൽഹി: ഹെർക്കുലീസ് വിമാനത്തിൽ ചരിത്രംതിരുത്തിയ പരീക്ഷണ പറക്കൽ നടത്തിയതിന്റെ ഓർമ്മ പങ്കുവെച്ച് ഇന്ത്യൻ വ്യോമസേന. ചരക്കുകളും വാഹനങ്ങളുമായി യുദ്ധമുഖത്തും ദുരന്തമുഖത്തും പറന്നെത്തുന്ന ഹെർക്കുലീസ് വിമാനം 2011 നവംബർ 18നാണ് ഒറ്റത്തവണ ഇന്ധനം നിറച്ച് പരമാവധി മണിക്കൂർ പറന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള സി-130ജെ ഹെർക്കുലീസ് വിമാനം പറന്നത് 13 മണിക്കൂറും 31 മിനിറ്റുമാണ്. ലോകചരിത്രത്തിൽ തന്നെ ഹെർക്കുലീസ് വിമാനം ഒറ്റത്തവണ ഇന്ധനം നിറച്ച് ഇത്രയധികം മണിക്കൂർ നിർത്താതെ പറന്നത് ലോകചരിത്രത്തിലെ തന്നെ ആദ്യ സംഭവമായി മാറിയെന്നും വ്യോമസേന അഭിമാനത്തോടെ പറയുന്നു.
ഹെർക്കുലീസ് വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതുമായ നിരവധി ദൃശ്യങ്ങളാണ് ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടത്. ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ഒറ്റ പറക്കലിൽ ആയിരത്തി ലേറെ പേരെയാണ് അഫ്ഗാൻ, ചൈന, യുക്രെയ്ൻ പ്രതിസന്ധികളിൽ വഹിച്ചു കൊണ്ട് ഇന്ത്യ യിൽ തിരികെ എത്തി കരുത്ത് തെളിയിച്ചത്.
2011ലെ പരീക്ഷണമാണ് ഇന്ത്യൻ സേനയ്‌ക്ക് വിവിധ ഘട്ടത്തിൽ ഗുണമായത്. ലോകത്തി ലെവിടെ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാൻ ഇന്ന് വ്യോമസേന യ്‌ക്കാവുന്നു. ഹെർക്കുലീസ് വിമാനങ്ങളുപയോഗിക്കാൻ ധൈര്യം നൽകിയത് ഈ കരുത്താ ണെന്നതും വിവിധ രക്ഷാ ദൗത്യങ്ങളിലൂടെ തെളിയുകയാണ്.
ആഗോളതലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കെല്ലാം ഹെർക്കുലീസ് മുന്നിലാണ്. ഇന്ന് എല്ലാ സേനകളും ഇതേ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. യുദ്ധമേഖലയിൽ സൈനികരേയും വാഹനങ്ങളേയും പീരങ്കികളേയും എത്തിക്കുന്നതിൽ ഏറ്റവും കാര്യക്ഷമതയുള്ള വിമാന ങ്ങളാണ് ഹെർക്കുലീസ് പരമ്പരയിലുളളത്.
Comments