ഭോപ്പാൽ: 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം തട്ടിക്കൊണ്ട് പോയി മതംമാറ്റാൻ ശ്രമിച്ച 17 കാരൻ പിടിയിൽ. മദ്ധ്യപ്രദേശിലാണ് സംഭവം. റെയിൽവേസ്റ്റേഷനിലെ പട്രോളിംഗിനിടെ 17 കാരനെയും 15 കാരിയയെും സംശയാസ്പദമായ രീതിയിൽ കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. രണ്ടര മാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുവീട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആൺകുട്ടി.
സൗഹൃദം നടിച്ച് പ്രണയത്തിലായ ശേഷം 17 കാരനായ മുസ്ലീം യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയായിരുന്നു. വിവാഹംകഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മതംമാറിയാൽ വിവാഹം കഴിക്കാമെന്നും അന്നേ വീട്ടിൽ കയറ്റുകയുള്ളൂവെന്നും ആൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 15 കാരിയെ മതംമാറ്റാനായി ഒരുങ്ങുകയായിരുന്നു പിടിയിലായ 17 കാരൻ.
മയക്കുമരുന്നിന് അടിമയായ 17 കാരൻ താനുമായി പ്രണയത്തിലായ ശേഷം നല്ലവനായെന്ന് പറഞ്ഞ് 17 കാരന്റെ മാതാവ് തന്നോട് വിവാഹിതരാവാൻ ആവശ്യപ്പെട്ടു. ആദ്യം ഹിന്ദുമതത്തിൽ തന്നെ തുടരാമെന്ന് പറഞ്ഞങ്കിലും പിന്നീട് മതം മാറിയാലേ വീട്ടിൽ കയറ്റൂ എന്ന് പറഞ്ഞതായി പെൺകുട്ടി ആരോപിക്കുന്നു.
















Comments