ജമൈക്ക: ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് വേണ്ടി പരിപൂർണ്ണ നഗ്നനായി സെൽഫിയെടുത്ത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസൽ. ഷോപ്പിംഗ് മാളിൽ വെച്ചാണ് റസൽ സെൽഫി എടുത്തത്. റസലിന്റെ നഗ്നസെൽഫി വിവാദമായിരിക്കുകയാണ്. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ റസലിന്റെ നഗ്നചിത്രം രൺവീർ സിംഗിന്റെ നഗ്നചിത്രവുമായാണ് താരതമ്യം ചെയ്യുന്നത്. റസലിന്റെ ചിത്രത്തിന് രസകരമായ കമന്റുകളും റിയാക്ഷനുകളുമാണ് താരത്തിന്റെ ഇന്ത്യൻ ആരാധകർ നൽകുന്നത്.
ഐപിഎൽ 2023 സീസണിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസലിനെ നിലനിർത്തിയിട്ടുണ്ട്. കരീബിയൻ രൺവീർ സിംഗ് എന്നാണ് താരത്തെ കൊൽക്കത്ത ആരാധകർ വിശേഷിപ്പിക്കുന്നത്.
— Out Of Context Cricket (@GemsOfCricket) November 18, 2022
Comments