ആരാണ് കോളേജ്/സർവകലാശാല അദ്ധ്യാപകൻ? എന്തെല്ലാമാണ് യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ? ഒരു അദ്ധ്യാപകന് വേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി ഡോ. കെ. എസ്. രാധാകൃഷ്ണൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആരാണ് കോളേജ്/സർവകലാശാല അദ്ധ്യാപകൻ? എന്തെല്ലാമാണ് യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ? ഒരു അദ്ധ്യാപകന് വേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി ഡോ. കെ. എസ്. രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യു.ജി.സി. നിഷ്‌കർഷിക്കുന്ന അദ്ധ്യാപനപരിചയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വർഗീസിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഇവരുടെ നിയമനം റദ്ദാക്കിയിരുന്നു. ആവശ്യമായ അദ്ധ്യാപന പരിചയം പോലുമില്ലാത്ത ഒരാളുടെ നിയമനത്തിന് എങ്ങനെ അനുമതി നൽകുമെന്ന് നിരീക്ഷിച്ചാണ് പ്രിയാ വർഗീസിന്റെ നിയമനത്തിന് എതിരെ നൽകിയ ഹർജി അംഗീകരിച്ചത്. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇന്നലെയാണ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

ഇതിന് പിന്നാലെ ഒരു കോളേജ് അല്ലെങ്കിൽ സർവകലാശാലയിൽ അദ്ധ്യാപക രംഗത്ത് തുടരാൻ എന്തെല്ലാം യോഗ്യതകളാണ് ആവശ്യമെന്ന് വിശദീകരിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ൺ.

അദ്ധ്യാപനം ഒരു ചർച്ചാവിഷയം ആയതുകൊണ്ട് യുജിസി സർവകലാശാല/കോളേജ് അദ്ധ്യാപകരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന അദ്ധ്യാപകർ നാല് കാര്യങ്ങൾ ചെയ്യണം എന്നാണ് യുജിസി നിഷ്‌കർഷിക്കുന്നത്.
1. ടീച്ചിങ് അഥവാ അദ്ധ്യാപനം
2. റിസേർച് അഥവാ ഗവേഷണം
3, പ്ലാനിങ് അതായത് ആസൂത്രണം
4. എക്സ്റ്റൻഷൻ, അഥവാ ബാഹ്യലോക വിജ്ഞാന വ്യാപനം.

എന്ന് കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

അറിയാം, ആരാണ് കോളേജ് / സർവ്വകലാശാല അദ്ധ്യാപകൻ?
അറിയുക, എൻ എസ് എസ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയാണ്.
അദ്ധ്യാപനം ഒരു ചർച്ചാവിഷയം ആയതുകൊണ്ട് യു ജി സി സർവകലാശാല / കോളേജ് അദ്ധ്യാപകരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയുന്നത് നന്നായിരിക്കും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന അദ്ധ്യാപകർ നാല് കാര്യങ്ങൾ ചെയ്യണം എന്നാണ് യു ജി സി നിഷ്‌കർഷിക്കുന്നത്.
1. ടീച്ചിങ് അഥവ അദ്ധ്യാപനം
2. റിസേർച് അഥവ ഗവേഷണം
3, പ്ലാനിങ് അതായത് ആസൂത്രണം
4. എക്സ്റ്റൻഷൻ, അഥവാ ബാഹ്യലോക വിജ്ഞാന വ്യാപനം.
ഇവയിൽ ടീച്ചിങ് അഥവ അദ്ധ്യാപനത്തിനു നാല് ഘടകങ്ങൾ ഉണ്ട്.
1. പാഠ്യവിഷയ വിജ്ഞാന നിർമിതിയിലെ സജീവ പങ്കാളിത്തം. അതായത്, ആരെങ്കിലും ഉണ്ടാക്കിത്തരുന്ന പാഠ്യവിഷയ വിജ്ഞാനം അത് പോലെ ഉരുവിടുന്നതല്ല അദ്ധ്യാപനം എന്നതുകൊണ്ട് യൂ ജി സി വിവക്ഷിക്കുന്നത്. താൻ പഠിപ്പിക്കേണ്ട വിഷയ വിജ്ഞാനത്തിൽ തന്റെ കൂടി പങ്കാളിത്തം ഉണ്ടായിരിക്കണം എന്ന് സാരം. ഒരുവൻ അയാൾ പഠിപ്പിക്കുന്ന വിഷയത്തിൽ അയാളുടെ പഠനം / ഗവേഷണം / അദ്ധ്യാപന പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ പുതുവിജ്ഞാനം നിർമിക്കണം എന്ന് സാരം.
2. വിജ്ഞാന വിനിമയ രീതിയിലെ ക്രിയാത്മകമായ പങ്കാളിത്തം. പാഠ്യ വിഷയ വിജ്ഞാനത്തെ വിദ്യാർത്ഥികൾക്ക് എങ്ങിനെ കാര്യക്ഷമമായി മനസിലാക്കികൊടുക്കാം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അദ്ധ്യാപക കേന്ദ്രീകൃതം /വിദ്യാർത്ഥി കേന്ദ്രീകൃതം /പാഠ്യവിഷയ പാഠ കേന്ദ്രീകൃതം/ അധ്യാപകൻ, വിദ്യാർത്ഥി, പാഠം, ഇവരെല്ലാം സ്ഥിതിചെയ്യുന്ന സ്ഥല-കാലം എന്നിവയെ കേന്ദ്രമാക്കിയും പഠന രീതികൾ വിഭാവനം ചെയ്യാവുന്നതാണ്. പഠനരീതി എന്ത് തന്നെ ആയാലും പഠിപ്പിക്കുന്നത് കുട്ടികൾക്ക് മനസ്സിലാകണം എന്നതാണ് അടിസ്ഥാന തത്ത്വം.
3. അദ്ധ്യാപകൻ തന്റെ അദ്ധ്യാപന മികവിനെയും വിദ്യാർത്ഥിയുടെ ഗ്രാഹ്യ ശേഷിയേയും നിരന്തരമായി നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. അദ്ധ്യാപകൻ, വിദ്യാർത്ഥി, അവരുടെ പഠന രീതി എന്നിവയെല്ലാം നിരന്തരമായ മാറ്റത്തിനും പരിഷ്‌കരണത്തിനും വിധേയമാക്കണം എന്ന് സാരം.
4. വിദ്യാർത്ഥിയെ നിരന്തരമായ വിലയിരുത്തലിന് വിധേയമാക്കി അവരുടെ നിലവാരത്തിന് അർഹമായ മാർക്ക് / ഗ്രേഡ് നൽകുക. ഈ നാല് കാര്യങ്ങൾ നിരന്തരമായി ചെയ്യുന്നതാണ് അധ്യാപനപരിചയം എന്നതുകൊണ്ട് യു ജി സി അർത്ഥമാക്കുന്നത്. ഇക്കാര്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമെ അധ്യാപന പരിചയം അവകാശപ്പെടാനും കഴിയൂ.
2. ഗവേഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഠിച്ചകാര്യങ്ങളിൽ നിന്നും പഠിക്കേണ്ട കാര്യങ്ങളിലേയ്‌ക്കുള്ള വിജ്ഞാനനിർമിതി യാത്രയാണ് ഗവേഷണം. ഗവേഷണം സർഗാത്മകമായിരിക്കണം. അതായത്, ഗവേഷകൻ പുതിയതും ഉപയോഗപ്രദവും താൻ ജീവിക്കുന്ന സന്ദർഭത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും ഉതകുന്ന വിജ്ഞാനം നിർമ്മിക്കണം. അതിനുവേണ്ടി സ്വയം പരിശ്രമിക്കുകയും വിദ്യാർത്ഥികളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഗവേഷണം. സർവകലാശാലകളും കോളേജുകളും ഇക്കാര്യത്തിനാണ് മുൻഗണന നൽകേണ്ടതും. അതുകൊണ്ടാണ് ഈ രംഗത്തെ അദ്ധ്യാപനം ഗവേഷണ കേന്ദ്രീകൃതമാകണം എന്ന് പറയുന്നത്. ഒരു അദ്ധ്യാപകൻ നേടുന്ന ഗവേഷണ ബിരുദം ഗവേഷണം തുടരുന്നതിനുള്ള ലൈസൻസ് മാത്രമാണ്.
3. ആസൂത്രണം.
വർത്തമാനകാല വിജ്ഞാനത്തെ ഭാവിയിൽ ഉണ്ടാകാവുന്ന വൈജ്ഞാനിക ആവശ്യങ്ങളുമായി ബന്ധിപ്പിച്ചു പുതിയ വിജ്ഞാന നിർമ്മിതിക്ക് നേതൃത്വം നൽകുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. വിജ്ഞാനത്തിന്റെ നിരന്തര പ്രവാഹത്തിന് തടസ്സം ഉണ്ടാകരുത് എന്ന് മാത്രമല്ല വിജ്ഞാനശൂന്യതയും ഉണ്ടാകാൻ പാടില്ല എന്ന മുൻകരുതലും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, സർവകലാശാല / കോളേജ് അധ്യാപകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യു ജി സി നിഷ്‌കർഷിക്കുന്നു.
4. എക്സ്റ്റൻഷൻ.
സർവ്വകലാശാലകൾ നിർമ്മിക്കുന്ന വിജ്ഞാനം നേരിട്ട് സർവ്വകലാശാലകളിൽ നിന്നും നേടാൻ അവസരമില്ലാത്തവരും എന്നാൽ അതുനേടണമെന്ന് ആഗ്രഹമുള്ളവരിലേക്കും ആ വിജ്ഞാനം നേടിയാൽ അതുകൊണ്ട് പ്രയോജനം ഉണ്ടാകാവുന്നവരിലേക്കും ഈ വിജ്ഞാനത്തെ എത്തിക്കുന്നതിനെയാണ് എക്സ്റ്റൻഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സർവകലാശാലകളും സമൂഹവുമായുള്ള നിരന്തര സംവാദമാണ് ഇതിനുള്ള മാർഗം. സർവ്വകലാശാലകൾ ദന്തഗോപുരങ്ങൾ അല്ല എന്നാണ് യു ജി സി ഇതുകൊണ്ടു സർവകലാശാല സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്. നാഷണൽ സർവീസ് സ്‌കീം പ്രവർത്തനമല്ല എക്സ്റ്റൻഷൻ. എൻ എസ് എസ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയാണ്. അതുകൊണ്ടാണ് എൻ എസ് എസ് പ്രവർത്തനം അധ്യാപന പരിചയമാകില്ല എന്ന് പറയുന്നത്. എൻ എസ് എസ് ഡയക്ടർ പദവി ഭരണപരമായ പരിചയത്തിനു പരിഗണിക്കുകയും ചെയ്യും.
ഈ കാര്യങ്ങൾ ശുംഭൻ ജയരാജൻ അഥവ പ്രകാശം പരത്തുന്ന ജയരാജൻ അറിയണമെന്നില്ല. കേരള വർമ്മ എന്ന എയ്ഡഡ് കോളേജിൽ, രാഷ്‌ട്രീയ സ്വാധീനത്തിന്റെ പേരിൽ ജോലി കിട്ടിയതാണ് എങ്കിലും, യു ജി സി ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപിക അതെല്ലാം അറിയേണ്ടതായിരുന്നു.

 

Tags: ks radhakrishnanപ്രിയ വർഗീസ്Priya varghese
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies